Friday, June 12, 2009

English - Mallu translations

A good enemy is a better person than a false friend
ചീത്ത കൂട്ടുകാരുള്ളവര്‍ക്കു നല്ല എനിമ കൊടുത്താല്‍ അവര്‍ നല്ല മനുഷ്യരായിത്തീരും.

Only the good die young
നന്നായി ഡൈ ചെയ്തെങ്കിലേ ചെറുപ്പമായി തോന്നിക്കുകയുള്ളൂ.

A jack of all trades is master of none.
എല്ലാ ഇനത്തിലും പെട്ട ചക്ക തിന്നെങ്കിലും അയാള്‍ക്ക് ആരുടെയും
മാസ്റ്ററാകാന്‍ കഴിഞ്ഞില്ല.

A miss by an inch is a miss by a mile.
ടീച്ചര്‍മാരെ കൈകാര്യം ചെയ്യുമ്പോള്‍ ഒാരോ ഇഞ്ചും ഒാരോ മൈലായി കണക്കാക്കണം.

A man is known by the company he keeps.
ഒരു പുരുഷന്റെ കീപ്പുകളെക്കുറിച്ച്് എന്തായാലും അവന്റെ കമ്പനിയില്‍ അറിയും.

A picture is worth a thousand words.
ഒരു ചിത്രം വറുത്ത് ആയിരം വാക്കുകളുണ്ടാക്കാം.

A rolling stone gathers no moss
കല്ല് ഉരുണ്ടുപോകുന്നതില്‍ ഒരു മോശവുമില്ല.

A son is a son 'till he gets him a wife; a daughter's a daughter all her life.
ഒരുത്തന്റെ ഭാര്യയെ അടിച്ചോണ്ടു വരുന്നതുവരെ അവന്‍ മകനെപ്പോലെയായിരുന്നു.
പിന്നെയവന്റെ ജീവിതത്തില്‍ ഉണ്ടായതെല്ലാം പെണ്‍മക്കളായിരുന്നു.

Absence makes the heart grow fonder.
ആബ്സന്റായവരുടെ പേരുകള്‍ രേഖപ്പെടുത്തുന്നത് വലിപ്പമുള്ള ഫോണ്ടിലായിരിക്കും.

Action is the proper fruit of knowledge.
അറിവുള്ളവന്‍ നല്ല പഴങ്ങളേ കഴിക്കുകയുള്ളൂ.

All the world is your country, to do good is your religion.
നിങ്ങളുടെ പട്ടിക്കാടാണ് ഇൌ ലോകം. വല്ല നല്ല കാര്യവും
ചെയ്യുന്നുണ്ടെങ്കില്‍ സ്വന്തം മതത്തിലുള്ളവര്‍ക്കേ ചെയ്യാവൂ.

All frills and no knickers.
എല്ലാ നിക്കറുകളും ഫ്രില്‍ വച്ചതാകണമെന്നില്ല.

An eye for an eye leaves the whole world blind.
ഇൌ കണ്ണും മറ്റേ കണ്ണും അടച്ചുപിടിച്ചാല്‍ ലോകം മുഴുവന്‍ ഇരുട്ടിലാണെന്നു തോന്നും.

A woman's work is never done.
ഒരു പെണ്ണു മാത്രം പണി നടത്താന്‍ ഒരിക്കലും സമ്മതിച്ചില്ല.

Before criticizing a man, walk a mile in his shoes.
സുന്നത്തു ചെയ്യുന്നതിനു മുമ്പ് ആണുങ്ങളെ ഷൂസിട്ട് ഒരു മൈല്‍ നടത്തണം.

Fine feathers make fine birds.
പക്ഷികളെ തൊടുന്നതിനും തൂവല്‍ പറിക്കുന്നതിനും ഫൈന്‍ ഇൌടാക്കുന്നതാണ്.

Good wine needs no bush.
ജോര്‍ജ് ബുഷിനു നല്ല വൈന്‍ ഇഷ്ടമില്ലായിരുന്നു.

Ignorance is bliss.
ബ്ലെസ്സിയുടെ സിനിമ കാണാത്തവര്‍ ഭാഗ്യവാന്മാര്‍

Justice pleaseth few in their own house.
ജസ്റ്റിസ് പ്ലസന്തിന്റെ വീട്ടില്‍ കുറച്ചാളുകളേ ഉണ്ടായിരുന്നുള്ളൂ.

Never say die
ഡൈ ചെയ്യുന്നവര്‍ അക്കാര്യം പുറത്തുപറയരുത്.

No man is content with his lot.
സ്വന്തം സാമാനത്തിന്റെ കാര്യത്തില്‍ ഒരു പുരുഷനും തൃപ്തനല്ല.

Walk softly, carry a big stick.
മുദുവായ വാക്കുകള്‍ പറയുമ്പോള്‍ വലിയൊരു വടി കൂടി കരുതുക.

When the cat is away, the mice will play.
കാറ്റടിക്കാതിരിക്കുമ്പോഴാണ് മൈക്ക് നന്നായി പ്രവര്‍ത്തിക്കുന്നത്.

Where there's a will, there's a way.
വില്‍പത്രപ്രകാരം കിട്ടിയ സ്ഥലമാണെങ്കിലും അതില്‍ വഴിയുണ്ട് എന്നുറപ്പുവരുത്തണം.

You'll always miss 100% of the shots you don't take.
മിസ്സായിട്ടൊരു ചാന്‍സു തന്നിട്ട് അതു 100 ശതമാനം ഉപയോഗിക്കാത്തവനെ
വെടിവച്ചുകൊല്ലണം.

You reap what you sow.
റേപ്പ് കണ്ടിട്ടുള്ളവരേ അതു ചെയ്യാവൂ.

Wednesday, March 11, 2009

ശുദ്ധ മലയാളം മാത്രം ഉപയോഗിക്കൂ...

പ്രിയപ്പെട്ട ചന്ദപ്പനും, ഇനിയും മലയാളം എഴുതുവാന്‍ പഠിച്ച്ചിട്ടിലാത്ത കൂട്ടര്‍ക്കും...

വളരെ എളുപ്പത്തില്‍ മലയാളം എഴുതുവാന്‍ പറ്റുന്ന സൂത്രം ഞാന്‍ ഇതാ നിങ്ങള്‍കായി നല്‍കുന്നു. ഇവിടെ കാണിച്ചിരിക്കുന്ന ലിങ്ക് ഉപയോഗിച്ചു മലയാളത്തില്‍ എഴുതിയ ശേഷം g-മെയില്‍ലേക്ക് കോപ്പി Control+Cചെയ്താല്‍ മതി.
http://www.google.co.in/transliterate/indic/Malayalam
ഇനിയെന്കിലും ആരും മഗ്ലിഷില്‍ കത്ത് എഴുതരുതേ... പ്ലീസ്...
ശുദ്ധ മലയാളം മാത്രം ഉപയോഗിക്കൂ...

അടിയന്മാരുടെ സ്വന്തം,

കൊചാന്റി അഥവാ കൊച്ചിന്‍ പ്രിന്‍സ്
മഹാരാജാസ് പാലസ്, എറണാകുളം
PS: എന്റെ കൊട്ടാരത്തില്‍ മലയാളം മാത്രമാണ് ഔദ്യോഗിക ഭാഷ

Tuesday, March 3, 2009

ബ്ലോഗാക്കളെ മുന്നോട്ട് മുന്നോട്ട്...

പ്രിയ മാഫിയയ്ക്,
( കത്തിനാധാരം: http://kochchumon.blogspot.com )

ഇതുപോലെ പച്ചമലയാളത്തില്‍ എഴുതുവാന്‍ പറ്റുന്നത് ഒരു സുഖം തന്നെയാ. മാത്തച്ചനു (മത്തന്‍അച്ഛന്‍ അഥവാ
ബോന്സ്നു) ഇപ്പോള്‍ മലയാളത്തില്‍ ബ്ലോഗ്ഗനുള്ള ത്വര ഉണ്ടായതു വളരെ നല്ലത് തന്നെ. കുറെ നാള് കൂടി എന്റെമലയാളം പൊടി തട്ടി എടുകുകയാണ് ഞാന്‍... :-)

ബ്ലോഗുകള്‍ കൊള്ളാം! പലപ്പോഴായി ഭര്‍ഗവിയെ കുറിച്ചു പറയുവാന്‍ ആഗ്രഹിച്ചതും പറയുവാന്‍ മടിച്ചതുംആയ കാര്യങ്ങള്‍ പച്ചയായി പുറത്തുവന്നിരിക്കുന്നു. ഗുരുഭക്തി കയറി മാത്തച്ചനെ ഗുരുസ്ഥാനത്ത് കണ്ടശിഷ്യയ്ക്കും മലയാള ത്വര വന്നതോടെ രാജകുമാരന്‍ കൊച്ചാന്റിയ്കും ഇലക്ട്രോണിക് മലയാളം എഴുതുവാന്‍പൂതിയായി. പക്ഷെ ഇതിന്റെ സൂത്രം മനസിലാകിയെടുകുവാന്‍ കുറച്ചു പണി എടുത്തു. എന്റെ പ്രയത്നം, ഭാര്‍ഗവിയ്കും ചന്തപ്പനും മറ്റുമൊക്കെ പ്രചോദനം ആകട്ടെ എന്നും ആശിക്കുന്നു. മറ്റോന്നുംകൊണ്ടല്ല കേട്ടോ... മലയാളം ഇംഗ്ലീഷില്‍ എഴുതിയാല്‍ അത് വായിക്കുക ഒരു ഒടന്കൊല്ല് പിടിച്ച പണി തന്നെ. ബ്ലോഗാക്കളെ മുന്നോട്ട്
മുന്നോട്ട്...

സസ്നേഹം,

രാജകുമാരന്‍ കൊച്ചാന്റി