Wednesday, March 11, 2009

ശുദ്ധ മലയാളം മാത്രം ഉപയോഗിക്കൂ...

പ്രിയപ്പെട്ട ചന്ദപ്പനും, ഇനിയും മലയാളം എഴുതുവാന്‍ പഠിച്ച്ചിട്ടിലാത്ത കൂട്ടര്‍ക്കും...

വളരെ എളുപ്പത്തില്‍ മലയാളം എഴുതുവാന്‍ പറ്റുന്ന സൂത്രം ഞാന്‍ ഇതാ നിങ്ങള്‍കായി നല്‍കുന്നു. ഇവിടെ കാണിച്ചിരിക്കുന്ന ലിങ്ക് ഉപയോഗിച്ചു മലയാളത്തില്‍ എഴുതിയ ശേഷം g-മെയില്‍ലേക്ക് കോപ്പി Control+Cചെയ്താല്‍ മതി.
http://www.google.co.in/transliterate/indic/Malayalam
ഇനിയെന്കിലും ആരും മഗ്ലിഷില്‍ കത്ത് എഴുതരുതേ... പ്ലീസ്...
ശുദ്ധ മലയാളം മാത്രം ഉപയോഗിക്കൂ...

അടിയന്മാരുടെ സ്വന്തം,

കൊചാന്റി അഥവാ കൊച്ചിന്‍ പ്രിന്‍സ്
മഹാരാജാസ് പാലസ്, എറണാകുളം
PS: എന്റെ കൊട്ടാരത്തില്‍ മലയാളം മാത്രമാണ് ഔദ്യോഗിക ഭാഷ

Tuesday, March 3, 2009

ബ്ലോഗാക്കളെ മുന്നോട്ട് മുന്നോട്ട്...

പ്രിയ മാഫിയയ്ക്,
( കത്തിനാധാരം: http://kochchumon.blogspot.com )

ഇതുപോലെ പച്ചമലയാളത്തില്‍ എഴുതുവാന്‍ പറ്റുന്നത് ഒരു സുഖം തന്നെയാ. മാത്തച്ചനു (മത്തന്‍അച്ഛന്‍ അഥവാ
ബോന്സ്നു) ഇപ്പോള്‍ മലയാളത്തില്‍ ബ്ലോഗ്ഗനുള്ള ത്വര ഉണ്ടായതു വളരെ നല്ലത് തന്നെ. കുറെ നാള് കൂടി എന്റെമലയാളം പൊടി തട്ടി എടുകുകയാണ് ഞാന്‍... :-)

ബ്ലോഗുകള്‍ കൊള്ളാം! പലപ്പോഴായി ഭര്‍ഗവിയെ കുറിച്ചു പറയുവാന്‍ ആഗ്രഹിച്ചതും പറയുവാന്‍ മടിച്ചതുംആയ കാര്യങ്ങള്‍ പച്ചയായി പുറത്തുവന്നിരിക്കുന്നു. ഗുരുഭക്തി കയറി മാത്തച്ചനെ ഗുരുസ്ഥാനത്ത് കണ്ടശിഷ്യയ്ക്കും മലയാള ത്വര വന്നതോടെ രാജകുമാരന്‍ കൊച്ചാന്റിയ്കും ഇലക്ട്രോണിക് മലയാളം എഴുതുവാന്‍പൂതിയായി. പക്ഷെ ഇതിന്റെ സൂത്രം മനസിലാകിയെടുകുവാന്‍ കുറച്ചു പണി എടുത്തു. എന്റെ പ്രയത്നം, ഭാര്‍ഗവിയ്കും ചന്തപ്പനും മറ്റുമൊക്കെ പ്രചോദനം ആകട്ടെ എന്നും ആശിക്കുന്നു. മറ്റോന്നുംകൊണ്ടല്ല കേട്ടോ... മലയാളം ഇംഗ്ലീഷില്‍ എഴുതിയാല്‍ അത് വായിക്കുക ഒരു ഒടന്കൊല്ല് പിടിച്ച പണി തന്നെ. ബ്ലോഗാക്കളെ മുന്നോട്ട്
മുന്നോട്ട്...

സസ്നേഹം,

രാജകുമാരന്‍ കൊച്ചാന്റി